SignIn
Kerala Kaumudi Online
Saturday, 20 April 2024 8.33 AM IST

ഇന്നലെ 572 കടകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന

p

തിരുവനന്തപുരം: ചെറുവത്തൂരിലെ ഷവർമ്മ മരണത്തിന് പിന്നാലെ സംസ്ഥാനത്ത് ഹോട്ടലുകളിൽ ഉൾപ്പെടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. ഇന്നലെ 572 കടകളിൽ പരിശോധന നടത്തി. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 10 കടകളുടെ പ്രവർത്തനം നിറുത്തിവയ്ക്കാൻ നിർദ്ദേശിച്ചു. 65 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 18 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 4 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

'നല്ല ഭക്ഷണം നാടിന്റെ ആരോഗ്യം' കാമ്പെയിനിന്റെ ഭാഗമായി ഈ മാസം 2 മുതൽ 1704 പരിശോധനകളാണ് നടത്തിയത്. 152 കടകൾ അടച്ചു പൂട്ടി. 531 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 180 കിലോ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 129 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD SAFETY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.