SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.51 AM IST

ദേശീയ സംസ്‌കൃത സ്‌കോളർഷിപ്പ്: മികച്ച നേട്ടവുമായി ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂൾ

hss-sreekrishnapuram

ശ്രീകൃഷ്ണപുരം: ദേശീയ സംസ്‌കൃത സ്‌കോളർഷിപ്പിൽ മികച്ച നേട്ടം കരസ്ഥമാക്കി ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂൾ. സ്‌കൂളിലെ 86 വിദ്യാർത്ഥികളാണ് ദേശീയ സ്‌കോളർഷിപ്പ് നേട്ടത്തിന് അർഹരായത്. ഡൽഹി ആസ്ഥാനമായ കേന്ദ്രീയ സംസ്‌കൃത സർവ്വകലാശാല സംസ്‌കൃത പഠന പരിപോഷണത്തിന് പ്രതിവർഷം വിവിധ സ്‌കോളർഷിപ്പുകൾ നൽകിവരുന്നു. 2020- 21 അദ്ധ്യായന വർഷത്തിൽ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നും ഹൈസ്‌കൂൾ വിഭാഗത്തിൽ 24 വിദ്യാർത്ഥികളും ഹയർസെക്കൻഡറി വിഭാഗത്തിൽനിന്ന് 62 വിദ്യാർത്ഥികളും ദേശീയ സംസ്‌കൃത സ്‌കോളർഷിപ്പിന് അർഹതനേടി.

ഇവർക്ക് യഥാക്രമം ഹൈസ്‌കൂൾ വിഭാഗത്തിന് 2500 രൂപയും ഹയർ സെക്കൻഡറി വിഭാഗത്തിന് 3000 രൂപയും സ്‌കോളർഷിപ്പ് ഇനത്തിൽ ലഭ്യമാകും. ഇതുകൂടാതെ പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംസ്‌കൃതം സ്‌കോളർഷിപ്പ് യു.പി വിഭാഗത്തിൽനിന്ന് ആറു വിദ്യാർത്ഥികൾക്കും ഹൈസ്‌കൂൾ വിഭാഗത്തിൽനിന്ന് ആറ് വിദ്യാർത്ഥികൾക്കും ലഭ്യമായിരുന്നു. മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ മാതൃകാ സംസ്‌കൃത വിദ്യാലയത്തിന് സംസ്‌കൃതത്തിലൂടെ ലഭ്യമായ നേട്ടം സംസ്‌കൃതഭാഷാ പഠനത്തിനും പരിപോഷണത്തിനും വലിയ പിന്തുണ നൽകാനായതായി അദ്ധ്യാപകർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, HSS SREEKRISHNAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.