തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 15 മുതൽ 22 വരെ കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ പ്രചാരണ വാഹനത്തിന്റെ ഉദ്ഘാടനം പാപ്പനംകോട് ജംഗ്ഷനിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.ബിൻസിലാൽ പങ്കെടുത്തു. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെയും കേന്ദ്രങ്ങളിലാണ് പ്രചരണ പരിപാടികൾ നടക്കുന്നത്. ഇന്ന് രാവിലെ 9ന് പാറശാല മണ്ഡലത്തിലെ കാരക്കോണത്ത് നിന്ന് ആരംഭിക്കുന്ന പരിപാടിയിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ പങ്കെടുക്കും. രാവിലെ 11ന് നെയ്യാറ്റിൻകര മിനി സ്റ്റേഷൻ പരിസരത്ത് നടക്കുന്ന പരിപാടിയിൽ കെ. ആൻസലൻ എം.എൽ.എയും ഉച്ചക്ക് രണ്ടിന് കാട്ടാക്കടയിൽ ഐ.ബി. സതീഷ് എം.എൽ.എയും വൈകിട്ട് ഏഴിന് അരുവിക്കരയിൽ ജി. സ്റ്റീഫൻ എം.എൽ.എയും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |