നാരങ്ങാനം: എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയനിലെ രണ്ടുദിവസം നീണ്ടുനിന്ന ശ്രീനാരായണ കലോത്സവത്തിന് സമാപനമായി. കാരംവേലി എസ്.എൻ.ഡി.പിസ്കൂളിലും കോഴഞ്ചേരി യൂണിയൻ ഹാളിലുമായാണ് മത്സരങ്ങൾ നടന്നത്.
കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി നാരങ്ങാനം 91 ാം നമ്പർ ശാഖ ഒന്നാംസ്ഥാനം നേടി. വെള്ളിയറ, കാരംവേലി ശാഖകൾ രണ്ടാംസ്ഥാനം പങ്കിട്ടു. യൂണിയനിലെ 28 ശാഖകളിൽ നിന്നുള്ള 250ഓളം മത്സരാർത്ഥികൾ പങ്കെടുത്തു.
സമാപനസമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ ട്രോഫികൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട് ,യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.ആർ.രേഖഷ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് വിനീതാഅനിൽ, സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ജിനുദാസ് , സെക്രട്ടറി സോജൻ സോമൻ, കൗൺസിലർമാരായ അഡ്വ. സോണി പി.ഭാസ്കർ , പ്രേംകുമാർ, സുഗതൻ പൂവത്തൂർ, രാജൻ കുഴിക്കാല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. യൂണിയൻ തല മത്സരങ്ങളിൽ ഒന്നാംസ്ഥാനം ലഭിച്ചവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജില്ലാതല മത്സരം 21, 22 തീയതികളിൽ കരുനാഗപ്പള്ളിയിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |