നിലമ്പൂർ: എക്സൈസ് പ്രിവന്റീവ് ഓഫീസറെ റോഡരികിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ആശുപത്രിക്കുന്ന് മലമ്മൽ കടുങ്ങോടൻ ശശിധരനെയാണ് (48) ജ്യോതിപ്പടിയിൽ കെ.എൻ.ജി റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് സർക്കാർ വിദേശമദ്യ ജില്ലാ ഗോഡൗണിലെ പ്രിവന്റീവ് ഓഫീസറാണ്. പുലർച്ചെ കളിക്കാനെന്ന് പറഞ്ഞ് ബൈക്കിൽ വീട്ടിൽ നിന്നിറങ്ങിയതാണെന്ന് പറയുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു. ആരോഗ്യവകുപ്പ് ജീവനക്കാരിയായ അനൂഷയാണ് ഭാര്യ. മക്കൾ: ആദർശ, ആർദ്ര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |