SignIn
Kerala Kaumudi Online
Saturday, 20 April 2024 8.05 AM IST

പത്തനംതിട്ട യൂണിയനിൽ പതിമൂന്നാമത്‌ വീടിന്റെ ശിലാസ്ഥാപനം നടത്തി

sndp
എസ്. എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ ഭവന നിർമാണ പദ്ധതിയിലെ പതിമൂന്നാമത് വീടിന്റെ ശിലാസ്ഥാപനം 1226 നമ്പർ ഐരവൺ ശാഖയിൽ യൂണിയൻ പ്രസിഡണ്ട് കെ.പത്മകുമാർ നിർവഹിക്കുന്നു

കോന്നി: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെയും ശാഖകളുടെയും നേതൃത്വത്തിൽ ഗുരുപ്രസാദത്തിനു വിഷുകൈനീട്ടം പദ്ധതിയുടെയും യോഗം ജനറൽ സെക്രട്ടറിയായും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായും വെള്ളാപ്പള്ളി നടേശൻ 25 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെയും ഭാഗമായി ഭവനരഹിതർക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം ഈ വർഷത്തെ ശ്രീനാരായണ ജയന്തിയോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന സമ്മേളനത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുമെന്നും യൂണിയനിലെ 53 ശാഖകളിലും വീടുകൾ നിർമ്മിച്ചു നൽകി കഴിഞ്ഞാൽ സമൂഹത്തിലെ മറ്റ്‌ ഭവനരഹിതർക്കും യൂണിയന്റെ നേതൃത്വത്തിൽ വീടുകൾ നിർമ്മിച്ചു നൽകുമെന്നും യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ പറഞ്ഞു. 1226 നമ്പർ ഐരവൺ ശാഖയിലെ കരിപ്പാലമട്ടയ്ക്കുപുതുവൽ കെ.രാജന് നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, സെക്രട്ടറി ഡി.അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ.വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.കെ.പ്രസന്നകുമാർ, എസ്.സജിനാഥ്‌, പി.സലിംകുമാർ, പി.വി.രണേഷ്, കെ.എസ്.സുരേശൻ, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്‌, ഐരവൺ 1226 നമ്പർ ശാഖാപ്രസിഡന്റ് എൻ.പ്രഭാകരൻ പുതുവേലിൽ, വൈസ് പ്രസിഡന്റ് രഞ്ജിത്ത് മുരുപ്പേൽ, സെക്രട്ടറി ഷീലാകമലാസനൻ, യൂണിയൻ കമ്മിറ്റിയംഗം സന്തോഷ്, ശാഖാകമ്മിറ്റി അംഗങ്ങളായ വാസുദേവൻ, ദേവദാസ്, ദീപാബാലചന്ദ്രൻ, അഭിലാഷ്, സിനി സന്തോഷ്, മൂന്നാംവാർഡ് യോഗം പ്രസിഡന്റ് രാജേന്ദ്രൻ, ശാഖാപഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ അമ്പിളി തോപ്പിൽ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി.ശ്രീകുമാർ, വി.ശ്രീകുമാർ തുടങ്ങിയവർ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തു. യൂണിയനിലെ പ്രക്കാനം, അരുവാപ്പുലം, തെങ്ങുംകാവ്, തണ്ണിത്തോട്, വയലാവടക്ക്, കല്ലേലി സെന്റർ, കല്ലേലി, വാഴമുട്ടം, കുമ്മണ്ണൂർ, പത്തനംതിട്ട ടൗൺ, വള്ളിയാനി, വള്ളിക്കോട് ശാഖകളിലെ വീടുകളുടെ നിർമ്മാണമാണ് പൂർത്തിയായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.