തൃശൂർ: സുരക്ഷ ചൂണ്ടിക്കാണിച്ച് പൂരം വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലേക്ക് കാണികൾക്ക് പ്രവേശനമില്ല. മന്ത്രിമാരായ കെ. രാധാകൃഷ്ണനും കെ. രാജനും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിൽ ഒരു വിഭാഗത്തിന്റെ വെടിക്കെട്ട് കഴിയുന്ന സാഹചര്യത്തിൽ ആ ഭാഗത്തേക്ക് നിശ്ചിത അളവിൽ ആളുകളെ പ്രവേശിപ്പിക്കാൻ ധാരണയായി. വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ പരിശോധന നടത്തിയ കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം കേരള മേധാവി ഡോ. പി.കെ. റാണ സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് മാദ്ധ്യമങ്ങളോടും വ്യക്തമാക്കി. സുപ്രീംകോടതി നിർദേശം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |