ചെങ്ങന്നൂർ: പഞ്ചപാണ്ടവ ക്ഷേത്രങ്ങളിലൊന്നായ ത്രിച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ 19-ാമത് ഭാഗവത സപ്താഹത്തിന് തുടക്കമായി. തന്ത്രി താഴമൺ മഠം കണ്ഠര് മോഹനരര് യജ്ഞശാലയിൽ നിലവിളക്ക് തെളിയിച്ചു. ശ്രീകൃഷ്ണോപാഷകനും ഹരിപ്പാട് സനാതന വേദപാഠശാലാ അദ്ധ്യക്ഷനുമായ ചെമ്പകപ്പള്ളി കൊട്ടാര പ്രവീൺ ശർമയാണ് യജ്ഞാചാര്യൻ.രഞ്ജിത്ത് മാരാരിതോട്ടം, രാജേഷ് പാങ്ങോട്, സരുൺ പെരുമ്പുഴ എന്നിവരാണ് യജ്ഞ പൗരാണികർ. ഇതിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം അഡ്വ.അമ്മാഞ്ചി ഉദ്ഘാടനം ചെയ്തു. കവിയും ഗാന രചയിതാവുമായ കെ.രാജഗോപാൽ, വാർഡ് കൗൺസിലർ രോഹിത് പി.കുമാർ, ഉപദേശക സമിതി പ്രസിഡന്റ് മധുസൂദനൻ സോപാനം, സെക്രട്ടറി എം.എസ് പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |