കൊല്ലം: അനിയന്ത്രിതമായ പാചകവാതക വിലവർദ്ധനവിലൂടെ കേന്ദ്ര സർക്കാർ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സർക്കാർ കുടുംബ ബഡ്ജറ്റ് തകർക്കുകയാണ്.
പരമ്പരാഗത രീതിയിൽ പാചകം ചെയ്തിരുന്നവർക്ക് സൗജന്യ ഗ്യാസ് കുറ്റി നൽകിയത് കടുത്ത വഞ്ചനയാണ്. ഇത്തരക്കാർ പാചകവാതകം വാങ്ങാൻ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുകയാണിപ്പോൾ. ഏകപക്ഷീയമായി സബ്സിഡിയും പിൻവലിച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയത്തിന്റെ പങ്ക് സംസ്ഥാന സർക്കാരിനും ലഭിക്കുന്നുണ്ട്. വിലവർദ്ധന പിൻവലിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |