ബാസ്കറ്റ് ബാൾ പുരുഷ വനിതാ വിഭാഗങ്ങളിൽ തിരുവനന്തപുരം ചാമ്പ്യന്മാരായി. ഇരു വിഭാഗങ്ങളിലും തൃശൂരിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം സ്വർണം നേടിയത്. തിരുവനന്തപുരത്തിന്റെ പുരുഷ ടീം 77-60 എന്ന മാർജിനിലും വനിതാ ടീം 82-45 എന്ന മാർജിനിലുമാണ് ഫൈനൽ വിജയിച്ചത്. പുരുഷ വിഭാഗത്തിൽ കോട്ടയത്തെ പരാജയപ്പെടുത്തി പത്തനംതിട്ടയും, വനിതാ വിഭാഗത്തിൽ കോട്ടയത്തെ പരാജയപ്പെടുത്തി പാലക്കാടും മൂന്നാം സ്ഥാനം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |