SignIn
Kerala Kaumudi Online
Thursday, 25 April 2024 9.50 PM IST

'സവർക്കർ അനുഭവിച്ച പോലത്തെ ജയിൽവാസം ആയിരുന്നെങ്കിൽ 13വർഷം ഒന്നുംവേണ്ട 13ആം ദിവസം കമ്മ്യൂണിസ്റ്റുകാർ ബ്രിട്ടന്റെ കാലുപിടിച്ചേനെ'

veer-savarkar

സവർക്കറുടെ ചിത്രമടങ്ങിയ കുട തൃശ്ശൂർ പൂരച്ചമയത്തിന് ഉയർത്തിയത് വിവാദമാവുകയും മന്ത്രിമാർ ഇടപെട്ടതോടെ പിൻവലിക്കുകയും ചെയ‌്തിരുന്നു. ഗാന്ധിജി, ചന്ദ്രശേഖർ ആസാദ്, വിവേകാനന്ദൻ, ചട്ടമ്പി സ്വാമികൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾക്കൊപ്പമാണ് സവർക്കറെയും ഉൾപ്പെടുത്തിയ പാറമേക്കാവ് ദേവസ്വത്തിന്റെ കുട നടൻ സുരേഷ് ഗോപി ഉയർത്തിയത്. എന്നാൽ സവർക്കറുടെ ചിത്രത്തെച്ചൊല്ലി സമൂഹ മാദ്ധ്യമങ്ങളിലാണ് ആദ്യം വിവാദം ഉയർന്നത്. മന്ത്രിമാരായ കെ രാധാകൃഷ്ണനും കെ രാജനും സർക്കാരിന്റെ അതൃപ്‌തി ദേവസ്വങ്ങളെ നേരിട്ട് അറിയിക്കുകയും ചെയ‌്തിരുന്നു.

ഇപ്പോഴിതാ, സംഭവത്തിൽ സവർക്കറെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ.

സവർക്കർ അനുഭവിച്ച പോലത്തെ ജയിൽ വാസം ആയിരുന്നു എങ്കിൽ 13വർഷം ഒന്നും വേണ്ട 13ആം ദിവസം കമ്മ്യൂണിസ്റ്റുകാർ ബ്രിട്ടന്റെ കാലുപിടിച്ചേനെയെന്ന് അഖിൽ പരിഹസിച്ചു. സെല്ലുലാർ ജയിലിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി കഴിഞ്ഞ സവർക്കർ ആണോ സുഖലോലുപതയിൽ കഴിഞ്ഞ നെഹ്റു ആണോ ബ്രിട്ടന്റെ ശത്രുവെന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

എപ്പോഴൊക്കെ കേരളത്തിൽ സവർക്കർ വിമർശിക്കപ്പെടുന്നു അപ്പോഴൊക്കെ എനിക്ക് അതിയായ ദേഷ്യം തോന്നാറുണ്ട്..
തന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല കാലങ്ങളിൽ 13വർഷം സെല്ലുലാർ ജയിലിലും പിന്നിട് 11വർഷം വീട്ടുതടങ്കലിലും കിടന്ന മനുഷ്യൻ തീവ്ര വാദികൾക്ക് വെറുക്കപ്പെട്ടവൻ ആവുന്നതിൽ എനിക്ക് അത്ഭുതം ഒന്നുമില്ല..


ഇനി സവർക്കർ ചെയ്തതും സവർക്കരോട് ബ്രിട്ടൻ ചെയ്തതും ഇതേ ബ്രിട്ടൺ കോൺഗ്രസ്സ് നേതാക്കളോട് ചെയ്തതും നമുക്ക് യാഥാർത്ഥ്യ ബോധത്തോടെ പരിശോധിക്കാം..ഞാൻ എഴുതുന്നത് വായിച്ചിട്ട് തലച്ചോർ എന്ന സാധനം ഉണ്ടെങ്കിൽ ഒന്ന് ചിന്തിക്കുക..


1.സവർക്കർ ബ്രിട്ടീഷുകാരന്റെ ഷൂ നക്കി പട്ടി...
ഈ പ്രസ്താവന പലരും പാടി നടക്കുന്നു...
ഇനി സവർക്കറേയും ബ്രിട്ടനേയും വിട്ടേക്കുക..
പകരം നിങ്ങളും നിങ്ങളുടെ ശത്രുവും..
നിങ്ങൾ ശത്രുവിന്റെ പിടിയിൽ അകപ്പെടുന്നു..
അയാളുടെ ഇഷ്ട്ടം പിടിച്ചു പറ്റുന്നു..
അയാൽ നിങ്ങളെ എന്ത് ചെയ്യുമെന്നാണ് നിങൾ ചിന്തിക്കുന്നത്...
അയാളോട് മാപ്പ് പറഞാൽ അയാളുടെ ഷൂ നിങ്ങളെ കൊണ്ട് നക്കിക്കുമോ...?
അതോ ക്രൂരമായി ഉപദ്രവിച്ച ശേഷം നക്കിപ്പിക്കുമോ..?
അയാളോട് നിങൾ മാപ്പ് പറഞാൽ സ്ഥാന മാനങ്ങൾ നൽകി കൂടെ നിർത്തുമോ..
അതോ 13വർഷക്കാലം ജയിലിൽ ഇടുമോ..?
രാജ്യത്ത് ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച് അധികാരം സ്ഥാപിച്ച ബ്രിട്ടൺ ഹിന്ദുത്വ വാദത്തിന്റെ പേരിൽ ഒരാളെ ജയിലിൽ ഇടുമോ അതോ അവർക്കുണ്ടക്കിയ
നഷ്ടത്തിന്റെ പേരിൽ ജയിലിൽ ഇടുമോ...?


എന്ത് കൊണ്ട് ബ്രിട്ടനെതിരെ വലിയ സമരങ്ങൾ നടത്തിയ ഗാന്ധിയും നെഹ്രുവും സവർക്കറുടെ പകുതി വർഷം പോലും ജയിലിൽ കിടന്നില്ല...?
അവർ ജയിലിൽ കിടന്നത് അന്നത്തെ ഹോട്ടൽ റൂമിനേക്കാൾ മികച്ച സൗകര്യം ഉള്ള ജയിലിൽ.. ചുരുക്കത്തിൽ കുറച്ചു പുസ്തകം എഴുതാൻ മാറി റൂം എടുത്ത അവസ്ഥ മാത്രമാണ് ജയിലിൽ നെഹ്രുവിന് അനുഭവിക്കാൻ കഴിഞ്ഞതെങ്കിൽ 13വർഷക്കാലം സെല്ലുലാർ ജയിലിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി കഴിഞ്ഞ സവർക്കർ ആണോ സുഖ ലോലുപതയിൽ കഴിഞ്ഞ നെഹ്രു ആണോ ബ്രിട്ടന്റെ ശത്രു..


നിസാരമായി മറ്റൊരു രീതിയിൽ പറയാം സിപിഎം നെ ശത്രുവായി കാണുന്ന ഒരു വേക്തിയാണ് കേ സുധാകരൻ..സ്വന്തം കൂടെ പിറപ്പുകളെ വെട്ടി കൊല്ലുന്നവന്റെ കൂടെ പോയി ഇളിച്ച് നിക്കാൻ എനിക്ക് കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.. എന്നാൽ മറ്റ് നേതാക്കൾ അങ്ങനെ ആണോ..?
അത് കൊണ്ട് തന്നെ സിപിഎം ആരെ ആയിരിക്കും കൂടുതൽ ഉപദ്രവിക്കുക..
നിങ്ങൾ നിങ്ങളോട് മാപ്പ് പറഞ്ഞു ആളെ എങ്ങനെ ആയിരിക്കും കൈകാര്യം ചെയ്യുന്നത്...? സ്വയം ആലോചിക്കൂ..


ഇനി നിങ്ങൾ അപാരമായ മനസ്സുള്ള ഒരു വേക്തി ആണെന്ന് വെയ്ക്കുക..നിങ്ങളും നിങ്ങളുടെ കാമുകിയും കൂടി കറങ്ങാൻ പോകുന്നു..വഴിയിൽ കുറച്ചു സദാചാരക്കാർ പിടിക്കുന്നു..അവരുടെ ചോദ്യങ്ങൾ ഇഷ്ടപ്പെടാത്ത നിങൾ അവരിൽ ഒരാളുടെ കുത്തിന് പിടിക്കുന്നു..പെട്ടെന്ന് തന്നെ അവിടേക്ക് നിരവധി ആൾക്കാർ ഓടി വരുന്നു..കാമുകി നിങ്ങളെ പിന്തിരിപ്പിക്കുന്നു.


സോറി പറഞ്ഞിട്ട് പോയാൽ മതി എന്ന് അവർ പറയുന്നു..നിങ്ങളുടെ അഭിമാനം അതിന് സമ്മതിക്കുന്നില്ല..നിങ്ങളെ പറഞ്ഞു മനസിലാക്കാൻ കാമുകി ശ്രമിക്കുന്നു...


തൽക്കാലം ഇവിടെ നിന്നും രക്ഷപെടാം പിന്നീട് ഇവന്മാർക്ക് രണ്ട് കൊടുക്കാം എന്ന് നിങ്ങൾക്കും തോന്നുന്നു..നിങൾ സാഹചര്യത്തിന്റെ സമ്മർദ്ദത്താൽ താത്കാലികമായി തോറ്റ് കൊടുക്കുന്നു....


ഇതരിയുന്ന സുഹൃത്തുക്കൾ നിങ്ങളെ പരിഹസിക്കുന്നുണ്ടാവാം..പക്ഷെ തന്നെ വിശ്വസിച്ചു കൂടെ വന്ന കാമുകിയുടെ സംരക്ഷണം അതാണ് മുഖ്യം എന്ന നിങ്ങളുടെ ചിന്ത നിങ്ങളെ കൊണ്ട് സോറി പറയിപ്പിച്ചു..


ഇതിനെയും സ്വതന്ത്ര സമരത്തെയും താരതമ്യം ചെയ്യേണ്ട പക്ഷേ. പലപ്പോഴും .നമ്മുടെ സാഹചര്യമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്..സവർക്കർ ബ്രിട്ടീഷുകാരെ തെറി വിളിച്ചു ജയിലിൽ കിടന്നാൽ രാജ്യത്തിന് നഷ്ടപ്പെടുന്നത് വലിയ ഒരു പോരാളി ആണെന്ന സഹപ്രവർത്തകരുടെയും പിന്നീട് ഗാന്ധിയുടെയും സമ്മർദ്ദം ആവാം..തൽക്കാലം തോറ്റ് കൊടുക്കാം എന്ന ചിന്ത പുള്ളിയിൽ എത്തിച്ചത്...
ഇനി പുള്ളിയെ വിമർശിക്കുന്ന കമ്മ്യൂണിസ്റ്റുകാരെ നോക്കാം..


റഷ്യയ്ക്ക് പിന്തുണ കൊടുത്ത ബ്രിട്ടന് വേണ്ടി ഇന്ത്യയുടെ എക്കാലത്തെയും മികച്ച സമരമായിരുന്ന ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റി കൊടുത്ത കമ്മ്യൂണിസ്റ്റുകാർ അന്നും ഇന്നും രാജ്യ ദ്രോഹികൾ ആണ്..


13വർഷം ജയിലിലും 11വർഷം വീട്ടു തടങ്കലിലും കിടന്ന സവർക്കരെ വിമർശിക്കുന്ന പിണറായി വിചാരണ പോലും ഭയന്ന് മുങ്ങി നടന്ന ആളാണ്..


സവർക്കർ അനുഭവിച്ച പോലത്തെ ജയിൽ വാസം ആയിരുന്നു എങ്കിൽ 13വർഷം ഒന്നും വേണ്ട 13ആം ദിവസം ഇവർ ബ്രിട്ടന്റെ കാലു പിടിച്ചെനേ...


പിന്നെ സവർക്കർ ഒരു ഹിന്ദുത്വ വാധി ആയിരുന്നതാണ് ചിലരുടെ സവർക്കർ വിരോധത്തിന്റെ കാരണം..
രാജ്യത്തിന് അന്നൊരു ഭരണഘടന ഇല്ലായിരുന്നു..അത് കൊണ്ട് തന്നെ പാകിസ്താൻ ഉണ്ടാവണം എന്നും മുസ്ലിങ്ങൾക്ക് ഒരു രാജ്യം എന്ന കാഴ്ചപ്പാട് നെഹ്രുവിനു ഉണ്ടായിരുന്നത് പോലെ സവർക്കറും ഒരു ഹിന്ദു രാജ്യം ആഗ്രഹിച്ചു..അതിനു വേണ്ടി പരിശ്രമിച്ചു....അന്നത്തെ കാലത്തെ സാഹചര്യം നോക്കിയാൽ അതിൽ എന്താണ് തെറ്റ്..


അല്ലാതെ സവർക്കാറും കൂട്ടരും മുസ്ലിങ്ങളെ ആക്രമിച്ചതായോ അവരെ കൊന്നതായോ എവിടെ എങ്കിലും രേഖ ഉണ്ടോ..?
ബ്രിട്ടന്റെ ഉത്പന്നങ്ങൾ ആദ്യമായി കത്തിച്ചു തന്റെ പ്രതിഷേധം അറിയിച്ച കോളേജ് വിദ്യാർത്ഥി ആയ സവർക്കർ..
പിന്നീട് ജയിലിൽ ആവുന്നത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കുറ്റത്തിനാണ്...


അത് പോലെ ബ്രിട്ടനിൽ ബാരിസ്റ്റർ പദവി ലഭിക്കണം എങ്കിൽ പഠനം കഴിഞ്ഞു ഒരു പ്രതിജ്ഞ കൂടി ചൊല്ലണം..
ബ്രിട്ടീഷ് രാജ്ഞിയുടെ വിനീത വിധേയ ദാസരയി കഴിഞ്ഞു കൊള്ളാം..


ഗാന്ധിയും നെഹ്രുവും ഉൾപെടെ സകലരും ഇത് ചൊല്ലി തന്നെയാണ് ബാരിസ്റ്റർ പദവി നേടിയത്..
അധികാരത്തിൽ എത്തിയ കോൺഗ്രസ്സ് എഴുതി ഉണ്ടാക്കി പഠിപ്പിച്ച ചരിത്രങ്ങളിൽ അവർക്ക് വേണ്ടതെ കാണൂ..ചരിത്രം പലപ്പോഴും ഓരോരുത്തരും അവരുടെ ഭാവനയ്ക്ക് എഴുതി വിടും..ആരെഴുതിയത് വായിച്ചാലും അനുഭവിച്ചത് യാഥാർത്ഥ്യമായി നില നിൽക്കും..
എന്ത് കൊണ്ട് ബ്രിട്ടന്റെ അടുത്ത ആളായി ഇരുന്നു എന്ന് നിങൾ പരിഹസിക്കുന്ന ആളെ അവർ എന്തിന് അവരുടെ ഷൂ നക്കിപ്പിച്ചു?
എന്തിന് സെല്ലുലാർ ജയിലിൽ അടച്ചത്..?
എന്ത് കൊണ്ട് ഒരു പദവിയും നൽകി ആദരിചില്ല..?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുക..


ഇനി കേരളത്തിൽ മാത്രം ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിലനിൽപ്പിന് വേണ്ടി എന്തും പറയാം...എന്നാൽ കോൺഗ്രസ്സ് അതാവർത്തിക്കരുത്..
കുറഞ്ഞത് ഇന്ദിര ഗാന്ധി എന്തിനാണ് സവർക്കറുടെ സ്റ്റാമ്പ് ഇറക്കിയത് എന്നെങ്കിലും ആലോചിക്കണം...
പൂരത്തിന്റെ കുടയിൽ നിന്നെ സവർക്കറെ മാറ്റാൻ കഴിയൂ..രാജ്യത്ത് ജനങ്ങൾ അയാളെ സ്‌നേഹിക്കുന്നു അവരുടെ മനസ്സിൽ സ്ഥാനം കൊടുക്കുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയുക.

എപ്പോഴൊക്കെ കേരളത്തിൽ സവർക്കർ വിമർശിക്കപ്പെടുന്നു അപ്പോഴൊക്കെ എനിക്ക് അതിയായ ദേഷ്യം തോന്നാറുണ്ട്..
തൻ്റെ ജീവിതത്തിൻ്റെ...

Posted by Akhil Marar on Sunday, 8 May 2022

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AKHIL MARAR, VEER SAVARKAR, CPIM, KERALA, TRISSUR POORAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.