SignIn
Kerala Kaumudi Online
Thursday, 25 April 2024 5.39 AM IST

പ്രസംഗത്തിനിടെ ഉദ്യോഗസ്ഥയ്ക്ക് ദാഹം; ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് കുപ്പി വെള്ളവുമായെത്തി മന്ത്രി, വീഡിയോ വൈറൽ

nirmala-sitharaman

മുംബയ്: കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രസംഗത്തിനിടെ വെള്ളം ചോദിച്ച ഉദ്യോഗസ്ഥയുടെ അടുത്തേക്ക് കുപ്പി വെള്ളവുമായെത്തുന്ന മന്ത്രിയാണ് വീഡിയോയിലുള്ളത്.


മുംബയിൽ നടന്ന നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ (എൻഎസ്ഡിഎൽ) രജതജൂബിലി ആഘോഷവേളയിലാണ് സംഭവം. എൻഎസ്ഡിഎലിന്റെ മാനേജിംഗ് ഡയറക്ടർ പത്മജ ചുന്ദുരുവിനാണ് മന്ത്രി വെള്ളം നൽകിയത്.


പ്രസംഗത്തിനിടെ പത്മജ വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചിരുന്നു. ഇതിനുശേഷം പ്രസംഗം തുടർന്നു. നിമിഷങ്ങൾക്കകം നിർമല സീതാരാമൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് ഒരു കുപ്പിയുമായി പത്മജയുടെ അടുത്തെത്തി. തുടർന്ന് വെള്ളക്കുപ്പി തുറന്ന് വെള്ളം ഒഴിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NIRMALA SITHARAMAN, VIRAL VIDEO, SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.