SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.23 PM IST

വീണ്ടും ബാറ്റ് 'കടിച്ച് തിന്ന്' ക്യാപ്റ്റൻ കൂൾ; ആരാധകർ തിരക്കി നടന്ന ധോണിയുടെ ശീലത്തിന് പിന്നിലെ കാരണം ഇതാണ്, വെളിപ്പെടുത്തലുമായി അമിത് മിശ്ര

dhoni

മുംബയ്: ഐ.പി.എല്ലിൽ ചെന്നെെയുടെ മത്സരങ്ങൾ നടക്കുമ്പോൾ ക്യാമറാക്കണ്ണുകൾ ധോണിയെ തേടിയെത്താറുണ്ട്. പലപ്പോഴും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുന്ന ധോണിയെ കാണാനാകും. ഡ്രസിംഗ് റൂമിലിരുന്ന് പരിശീലനം നടത്തുന്ന ധോണിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടാറുണ്ട്.

കൂട്ടത്തിൽ ധോണി ബാറ്റ് കടിക്കുന്ന ചിത്രങ്ങൾ മിക്കപ്പോഴും വെെറലാകാറുണ്ട്. ഇപ്പോഴിതാ ധോണിയുടെ വിചിത്ര സ്വഭാവത്തിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ‌ അമിത് മിശ്ര.

ഐപിഎല്ലിൽ ഞായറാഴ്ച ഡൽഹി ക്യാപിറ്റൽസിന് എതിരെ നടന്ന മത്സരത്തിനിടെയാണ് വീണ്ടും ധോണി ബാറ്റ് കടിക്കാൻ തുടങ്ങിയത്. ‘ഈറ്റിങ് ദ് ബാറ്റ്’ എന്ന പേരിൽ ധോണിയുടെ ഈ പ്രവർത്തി പ്രശസ്‌തമാണ്. ഡഗൗട്ടിൽ റോബിൻ ഉത്തപ്പയ്ക്കു സമീപം ഇരുന്നാണ് ധോണി ബാറ്റിൽ കടിച്ച് കൊണ്ടിരുന്നത്.

‘എന്തുകൊണ്ടാണു ധോണി തന്റെ ബാറ്റ് കടിച്ചുതിന്നുന്നത് എന്ന് നിങ്ങൾ ആശങ്കപ്പെട്ടിരിക്കുകയാണ് എങ്കിൽ‘ എന്ന ആമുഖത്തോടെയാണ് അമിത് മിശ്ര സംഭവത്തിന് പിന്നിലെ ‘രഹസ്യം‘ പുറത്തുവിട്ടത്.

ധോണി ബാറ്റിന്റെ ടേപ് നീക്കം ചെയ്യുകയാണെന്നാണ് അമിത് മിശ്ര പറയുന്നത്. തന്റെ ബാറ്റ് എപ്പോഴും വൃത്തിയോടെ ഇരിക്കണം എന്നാണ് ധോണിയുടെ ആഗ്രഹം. അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് ടേപ്പിന്റെയോ നൂലിന്റെയോ ഒരു അംശം പോലും പുറത്തേക്കു തള്ളി നിൽക്കുന്നതായി നിങ്ങൾക്കു കാണാൻ സാധിക്കില്ലെന്നും മിശ്ര പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, DHONI, MS DHONI, CAPTAIN COOL, MSD, AMIT MISHRA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.