സിനിമയിൽ ലൈറ്റ് ബോയ് തുടങ്ങി പ്രൊഡ്യൂസർവരെയുള്ള ആളുകളെ ഒരുപോലെ കാണുന്നയാളാണ് മോഹൻലാലെന്ന് സുഹൃത്തും ചാർട്ടേർഡ് അക്കൗണ്ടന്റുമായ എം.ബി സനിൽ കുമാർ. സൗഹൃദങ്ങളുടെ രാജാവാണ് മോഹൻലാൽ എന്ന് പറഞ്ഞ സനിൽ, കൊവിഡ് കാലത്തുണ്ടായ ഒരനുഭവവും പങ്കുവച്ചു.
'സൗഹൃദങ്ങളുടെ രാജാവാണ് മോഹൻലാൽ. എല്ലാവരെയും ഒരുപോലെ കാണുന്നയാൾ ലൈറ്റ് ബോയ് തുടങ്ങി പ്രൊഡ്യൂസർ ഉൾപ്പടെയുള്ളവരെ ഒരുപോലെ കാണുക, അവരുടെ കാര്യങ്ങളെല്ലാം അന്വേഷിച്ച് നടക്കുന്നയാളാണ് അദ്ദഹം. അതൊക്കെ സൗഹൃദത്തിന്റെ ഭാഗമാണ്. കൊറോണക്കാലത്ത് എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ട്; ദിവസവുംവിളിച്ചിട്ട് പത്ത് പേരുടെ നമ്പർ അയക്കാൻ പറയും. അദ്ദേഹത്തിന്റെ കൈയിൽ എല്ലാവരുടെയും നമ്പറൊന്നുമുണ്ടാകില്ല. ഞാൻ അയച്ചുകൊടുത്ത എല്ലാവരെയും അദ്ദേഹം വിളിച്ചു. വിളിച്ചു സംസാരിക്കാൻ പറ്റാത്തതായിട്ട് ഒരാളേയുണ്ടായിരുന്നുള്ളൂ, പൂവച്ചൽ ഖാദർ. എന്തുകൊണ്ടോ അദ്ദേഹത്തെ വിളിച്ചിട്ട് ഫോൺ കിട്ടിയില്ല. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിൽ അദ്ദേഹത്തെ സംവിധാനം ചെയ‌്തവരെയെല്ലാം വിളിച്ചു'.