SignIn
Kerala Kaumudi Online
Friday, 19 April 2024 10.05 PM IST

ആർച്ചറി മത്സരം: കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യൻമാർ

archery

തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിലെ ആർച്ചറി മത്സരത്തിൽ കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യൻമാർ. മൂന്ന് സ്വർണവും രണ്ട് വെള്ളിയും ഉൾപ്പടെ അഞ്ച് മെഡലുകൾ നേടിയാണ് കണ്ണൂർ ജില്ല ആർച്ചറി മത്സരത്തിൽ കിരീടം നേട്ടം സ്വന്തമാക്കിയത്. രണ്ടു സ്വർണവും ഒരു വെങ്കലവും ഉൾപ്പടെ മൂന്ന് മെഡലുകൾ നേടിയ തൃശൂർ ജില്ല രണ്ടാം സ്ഥാനം നേടി. ഒരു സ്വർണവും ഒരു വെള്ളിയും നേടിയ വയനാട് ജില്ല രണ്ടു മെഡലോടെ മൂന്നാം സ്ഥാനത്തെത്തി.

വനിതകളുടെ കോംപൗണ്ട് വിഭാഗത്തിൽ തൃശൂരിന്റെ ദേവികൃഷ്ണ ആർ. നായർ സ്വർണം നേടിയപ്പോൾ പുരുഷ വിഭാഗം കോംപൗണ്ട് മത്സരത്തിൽ തൃശൂരിന്റെ എ.ടി. അലക്സ് സ്വർണം നേടി. വനിതകളുടെ ഇന്ത്യൻ റൗണ്ട് വിഭാഗത്തിൽ കണ്ണൂരിന്റെ ശ്രീരുദ്ര സ്വർണം നേടിയപ്പോൾ പുരുഷവിഭാഗത്തിൽ കണ്ണൂരിന്റെ തന്നെ ദശരഥ് രാജഗോപാൽ സ്വർണം നേടി. റീകർവ്വ് പുരുഷ വിഭാഗത്തിൽ വയനാടിന്റെ കെ.വി. അരുൺ സ്വർണവും വനിതാ വിഭാഗത്തിൽ കണ്ണൂരിന്റെ എം.ജെ. ടെൽമാമോൾ സ്വർണം നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARCHERY MATCH, KANNUR WINS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.