ബഹുഭാഷ ചിത്രമായി ഒരുങ്ങുന്ന ഗാർഗിയിൽ സായ് പല്ലവി നായിക
ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗാർഗി എന്ന ചിത്രത്തിലൂടെ നടി ഐശ്വര്യ ലക്ഷ്മി നിർമ്മാതാവുന്നു. സായ് പല്ലവി ആണ് ചിത്രത്തിലെ നായിക. ബഹുഭാഷ ചിത്രമായി ഒരുങ്ങുന്ന ഗാർഗിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റിച്ചി എന്ന നിവിൻ പോളി ചിത്രത്തിനു ശേഷം ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗാർഗി.സായ്പല്ലവിയുടെ ജന്മദിനത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി എന്ന പ്രത്യേകത കൂടിയുണ്ട്.
രവിചന്ദ്രൻ രാമചന്ദ്രൻ, തോമസ് ജോർജ്, ഗൗതം രാമചന്ദ്രൻ എന്നിവരും നിർമ്മാണ പങ്കാളികളാണ്. ഛായാഗ്രഹണം പ്രേമകൃഷ്ണ അക്കട്ടു. ഗോവിന്ദ വസന്ത സംഗീതം ഒരുക്കുന്നു.ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗ് നിർവഹിക്കുന്നു.
അതേസമയം സിനിമാജീവിതത്തിൽ പുതിയ ചുവടുവയ്പ് കൂടിയാണ് ഐശ്വര്യ ലക്ഷ്മി നടത്തുന്നത്. വെള്ളിത്തിരയിൽ അഞ്ചുവർഷ യാത്രയാണ് ഐശ്വര്യ ലക്ഷ്മി നടത്തുന്നത്. ജീവിതത്തിൽ സിനിമ വലിയ മാറ്റം വരുത്തി എന്നു ഐശ്വര്യലക്ഷ്മി കരുതുന്നു. ''ഒരു വ്യക്തി എന്ന നിലയിൽ ഞാൻ സിനിമയിലാണ് വളർന്നത്. ഞാൻ എന്താണെന്ന് മനസിലാക്കാൻ കഴിയുന്നു. പലപ്പോഴും തീരുമാനങ്ങൾ എടുക്കുമ്പോൾ ഉണ്ടാവുന്ന മാനസികാവസ്ഥയിലും മുൻപോട്ടുള്ള ജീവിതത്തെ നോക്കി കാണുമ്പോഴും സിനിമയിൽ വന്ന ശേഷം എന്റെ ചിന്തയിൽ മാറ്റം വന്നിട്ടുണ്ടെന്ന് തിരിച്ചറിയാൻ കഴിയുന്നുണ്ട്. എനിക്ക് സന്തോഷം മാത്രമല്ല, ജീവിതവും തരുന്നു സിനിമ. പലപ്പോഴും ജീവിതത്തിലെ എല്ലാ സന്തോഷത്തിനും കാരണം സിനിമ തന്നെയാണ്."" െഎശ്വര്യ ലക്ഷമി പറഞ്ഞു.റിലീസിന് ഒരുങ്ങുന്ന കുമാരിയിൽ നായികയായി അഭിനയിക്കുന്നതിനൊപ്പം സഹസംവിധായകയുടെ കുപ്പായം കൂടി അണിയുന്നു. ഹൊറർ ഗണത്തിൽപ്പെട്ട കുമാരി നിർമൽ സഹദേവ് സംവിധാനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |