കോഴിക്കോട് : മഹിളാ കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ പാചകവാതക വിലവർദ്ധനവിനതിരെ അടുപ്പുകൂട്ടൽ സമരം നടത്തി. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഉഷ ഗോപിനാഥ്, സെക്രട്ടറി ഷീബ ചെരണ്ടത്തൂർ, ഡി.സി. സി. സെക്രട്ടറി മുനീർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷഹിൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി. നിഹാൽ പ്രസംഗിച്ചു. ലതാ സദാശിവൻ, സഫ്രീന, അനിത ഉണ്ണി, പുഷ്പലത. കെ., ഫൗസിയ അസീസ്, സുമതി, തങ്കമണി, ബേബി പയ്യാനക്കൽ, എം.എം.രാധാമണി, വൽസലകുമാരി, വിലാസിനി, സൈറബാനു, ആയിഷ കുരുവട്ടൂർ, ഗീത മലയിൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |