പെരിന്തൽമണ്ണ: ജില്ലയിൽ കൂടുതൽ വേരുറപ്പിക്കാനും സ്വാധീനം ശക്തമാക്കാനും പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ച് ബിജെപി. മൂന്ന് ദിവസങ്ങളിലായി അങ്ങാടിപ്പുറത്ത് നടന്നുവന്ന ജില്ലാ പഠനശിബിരം സമാപിച്ചു . ബി. ജെ. പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഉപരി കാര്യകർത്താക്കളാണ് പഠന ശിബിരത്തിൽ പങ്കെടുത്തത്.. 15 സെഷനുകളിലായി 60 മണിക്കൂർ പരിശീലനമാണ് ബി.ജെ.പി നേതാക്കൾക്ക് നൽകുന്നത്. സംഘടനാ പരമായും രാഷ്ട്രീയപരമായും നേതാക്കളെ സജ്ജരാക്കി ബി.ജെ.പി പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി, ദേശീയതലം മുതൽ ബൂത്ത്തലം വരെ പാർട്ടി സംവിധാനം ശകതമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിശീലനം നടക്കുന്നത്. വിവിധ വിഷയങ്ങളിൽ ബി.ജെ.പി ദേശീയ സംസ്ഥാന നേതാക്കൾ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഇന്നലെ വൈകിട്ട് നടന്ന സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ വി.വി.രാജൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവതേലത്ത് അദ്ധ്യക്ഷനായി. ജില്ലാ കോർ കമ്മറ്റി അംഗങ്ങളായ കെ.നാരായണൻ, കെ.രാമചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ.രശ്മിൽ നാഥ്, ബി.രതീഷ് പ്രസംഗിച്ചു. ബി.ജെ.പി ദേശീയ സംസ്ഥാന നേതാക്കളായ പത്മനാഭൻ, യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്, സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, സത്യപ്രകാശ്, ജി.ജി ജോസഫ്, അശോകൻ കുളനട, കെ.പി സുരേഷ്, സി.ആർ. പ്രൊഫുൽ കൃഷ്ണൻ, സന്ദീപ് വാര്യർ, സജി ശങ്കർ, സി.സദാനന്ദൻ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |