കണ്ണൂർ:ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ചതിനെ തുടർന്ന് ആരോഗ്യ വിഭാഗം റസ്റ്റോറന്റുകളിൽ നടത്തുന്ന പരിശോധന തുടരുന്നു. കണ്ണൂർ എസ്.എൻ പാർക്ക്, പയ്യാമ്പലം, കാൽടെക്സ്, പാറക്കണ്ടി തുടങ്ങിയ മേഖലകളിൽ നടത്തിയ പരിശോധനയിൽ ഇന്നലെ പഴകിയ ഭക്ഷണം പിടികൂടി. എസ്.എൻ പാർക്കിലെ ബ്ലൂനൈൽ റസ്റ്റോറന്റിൽ നിന്നു പഴകിയ ഫ്രൈഡ് റൈസും സാഗറിൽ നിന്നു ന്യൂഡിൽസും ചപ്പാത്തിയും സീതാപാനിയിൽ നിന്നു ദിവസങ്ങളോളം പഴക്കമുള്ള ചിക്കനും മറ്റുമാണ് പിടികൂടിയത്. 17റസ്റ്റോറന്റിലാണ് ആരോഗ്യ വിഭാഗം ഇന്നലെ പരിശോധന നടത്തിയത്. വൃത്തിഹീനമായ സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |