മുക്കം : യുവകലാപ്രതിഭകൾക്ക് കേന്ദ്ര സർക്കാർ (സി.സി.ആർ.ടി) നൽകുന്ന സ്കോളർഷിപ്പ് നേടിയ മുക്കത്തെ സുഹാന സലിമിന് രാഹുൽഗാന്ധിയുടെ അഭിനന്ദനം. "വ്യത്യസ്ത സാംസ്കാരിക മേഖലകളിലെ യുവകലാകാരന്മാർക്കുള്ള സ്കോളർഷിപ്പിന്" സുഹാന അർഹയായതിൽ അഭിനന്ദിക്കുന്നുവെന്നും സുഹാനയുടെ കലയോടുള്ള സമർപ്പണത്തിനും കഴിവിനും കിട്ടിയ അംഗീകാരമാണ് ഇതെന്നും രാഹുൽ ഗാന്ധി അഭിനന്ദന കത്തിൽ പറയുന്നു.
ഭരതനാട്യത്തിൽ മിനിസ്ട്രി ഓഫ് കൾച്ചറിന്റെ നാഷണൽ സെന്റർ ഫോർ കൾച്ചറൽ റിസോഴ്സ് ആൻഡ് ട്രെയിനിംഗ് നൽകുന്ന യംഗ് ആർട്ടിസ്റ്റുകൾക്കുള്ള സ്കോളർഷിപ്പാണ് മുക്കം സലീമിന്റെ മകൾ സുഹാന സലീമിന് ലഭിച്ചത്. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ മുക്കത്തു വച്ച് രാഹുൽ ഗാന്ധി എം.പി യുടെ അഭിനന്ദന കത്ത് സുഹനയ്ക്ക് കൈമാറി. സി.പി. റിയ മുഹമ്മദ്,അഹമ്മദ് കുട്ടി ഹാജി, ബാബു പൈക്കാട്ടിൽ, സി.കെ.കാസിം,സി.ജെ. ആന്റണി, കെ. ടി. മൻസൂർ,എം. ടി. അഷ്റഫ്, പി. സി. മാത്യു,കെ. വി. അബ്ദുറഹിമാൻ,ദാവൂദ് മുത്താലം, ബി. പി. റഷീദ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |