ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിമാരായി സുധാൻഷു ധൂലിയും ജെ.ബി പർദിവാലയും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ മൂന്ന് വർഷത്തിന് ശേഷം സുപ്രീം കോടതിയുടെ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം 34 ആയി.
ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നാണ് ജസ്റ്റിസ് സുധാൻഷു ധൂലിയ സുപ്രീം കോടതിയിലെത്തുന്നത്. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയുടെ ചുമതലയിൽ നിന്നാണ് ജസ്റ്റിസ് ജെ.ബി. പർദിവാല എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |