SignIn
Kerala Kaumudi Online
Sunday, 16 June 2019 6.17 AM IST

കലാശക്കൊട്ടിനിടെ തിമിർത്താടി പെൺകുട്ടി, വേണ്ടിയിരുന്നില്ലെന്ന് വിമർശകർ: കന്യകാത്വം റോഡിൽ ഒലിച്ച് പോയിരിക്കുമെന്ന് സഹോദരിയുടെ മറുപടി

facebook

പെൺകുട്ടികൾ സമൂഹത്തിൽ ഇറങ്ങുന്നതും പുരുഷന്മാരെപ്പോലെ ഇടപഴകുന്നതും കാണുമ്പോൾ കുരുപൊട്ടുന്ന ചില സദാചാര വാദികളെങ്കിലും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നത് നേരാണ്. ഇത്തരക്കാരുടെ കൺമുന്നിൽ ഒരു പെൺകുട്ടി നടുറോഡിൽ നിന്ന് നൃത്തം വച്ചാൽ എന്തായിരിക്കും അവസ്ഥ. സദാചാരക്കുരു പൊട്ടി ഒലിച്ചത് തന്നെ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റ കലാശക്കൊട്ടിനിടെ എല്ലാം മറന്ന് ഡാൻസ് കളിച്ച ഒരു പെൺകുട്ടിയാണ് ഇപ്പോൾ സൈബർ ആങ്ങളമാരുടെ വിമർശനത്തിന് വിധേയമായിരിക്കുന്നത്. എന്നാൽ ഇതിന് മറുപടിയുമായി പെൺകുട്ടിയുടെ സഹോദരി എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

കുറിപ്പ് ഇങ്ങനെ...

ഈ വീഡിയോയിൽ വെള്ള സാരിയും ചുമന്ന ബ്ലൗസ്സും ധരിച്ച് ഡാൻസ് ചെയ്യുന്നത് എന്റെ അനിയത്തി അശ്വതി. വയസ്സ് 27. കല്യാണം കഴിക്കാൻ ഇതുവരെയും മനസ്സ് കൊണ്ട് തയ്യാറാകാത്തത് കൊണ്ട് അവിവാഹിതയായി തുടരുന്നു. തൊഴിൽ- അദ്ധ്യാപനം. നൃത്തം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. ഇപ്പോഴും തുടരുന്നു. B.Ed നു അഡ്മിഷൻ ലഭിക്കാനുള്ള കാലതാമസത്തിൽ, ഒരുപക്ഷേ തന്റെ കർമമണ്ഡലം അതായിരിക്കില്ല എന്നറിഞ്ഞിട്ടു കൂടി ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ്സ് മാനേജ്മെന്റ് എന്ന പിജി ഡിപ്ലോമ കോഴ്സ് പാസ്സായി. അദ്ധ്യാപികയായി ജോലി ലഭിക്കുന്നതുവരെ ട്യൂട്ടോറികളിൽ പഠിപ്പിച്ചും, വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്തും സ്വയം വരുമാനത്തിനുള്ള മാർഗങ്ങൾ കണ്ടെത്തി. ഇനി ബോട്ടണിയിൽ പിജി ചെയ്യണമെന്നാണ് ആഗ്രഹം. ഈ ഡാൻസ് കളിക്കുന്നത് ഇലക്ഷന്റെ കലാശക്കൊട്ടിനാണ്. ആ സമയത്ത് ഞാൻ ഒരു തവണപോലും ഈ വീഡിയോ ഷെയർ ചെയ്തില്ല. പക്ഷേ ഇതു കണ്ടിട്ട് പലർക്കും കുരുപൊട്ടിയതാകയാൽ ഇനി ഇതു കുറെ ആൾക്കാരെക്കൂടി കാണിച്ചിട്ട് തന്നെ കാര്യം എന്ന് കരുതി. ഇതു "ശരിയായില്ല, വേണ്ടിയിരുന്നില്ല" എന്ന് തോന്നിയവർ പറഞ്ഞ കാരണം, കല്യാണം കഴിക്കാത്ത പെണ്ണ് എന്നതാണ്. ശരിയാ..അവളുടെ കന്യകാത്വം റോഡിൽ വീണ് ഒലിച്ചു പോയിക്കാണും. കല്യാണം കഴിഞ്ഞ് കളിച്ചാൽ ഇക്കൂട്ടർ എന്ത് പറയുമെന്നതും ഊഹിക്കാം. എന്റെ ഈ പോസ്റ്റിനെ അനുകൂലിക്കുന്നവർ ഇത് കുറച്ച് ആളുകൾക്ക് കാണാനുള്ള ഒരവസരം ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സസ്നേഹം💞

NB ഇതിൽ രാഷ്ട്രീയം കലർത്തരുത് പ്ലീസ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SOCIAL MEDIA, FACEBOOK POST, PARVATHY SUMESH FACEBOOK POST, PARVATHY SUMESH, KOTIKALASHAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.