SignIn
Kerala Kaumudi Online
Friday, 19 April 2024 3.06 PM IST

ഭക്ഷ്യസുരക്ഷ: ഇന്നലെ പരിശോധിച്ചത് 226 സ്ഥാപനങ്ങൾ

food-safety

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്നലെ 226 കടകൾ പരിശോധിച്ചു. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 29 കടകളുടെ പ്രവർത്തനം നിറുത്തിവയ്‌ക്കാൻ നിർദ്ദേശം നൽകി. 100 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 103കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 30 സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചു.

സംസ്ഥാന വ്യാപകമായി ഇതുവരെ 1930 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്‌ട്രേഷനോയി ഇല്ലാത്ത 181 കടകളുടെ പ്രവർത്തനം നിറുത്തിവയ്‌ക്കാൻ നിർദ്ദേശം നൽകി. 631 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 283 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 159 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു. 'ഓപ്പറേഷൻ മത്സ്യ" യുടെ ഭാഗമായി ഇതുവരെ 6205 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD SAFETY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.