ലണ്ടൻ: കഴിഞ്ഞ രാത്രി ന്യൂകാസിൽ യുണൈറ്റഡിനെതിരെ വമ്പൻ വിജയം നേടിയ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ കിരീടപ്പോരാട്ടത്തിൽ മുൻതൂക്കം നേടി . 5-0ത്തിനാണ് സിറ്റി ന്യൂകാസിലിനെ തരിപ്പണമാക്കിയത്. സിറ്റിക്ക് വേണ്ടി റഹീം സ്റ്റെർലിംഗ് 19,90+3 മിനിട്ടുകളിലായി ഇരട്ടഗോളുകൾ നേടി. എയ്മറിക് ലാപോർട്ട (38),റോഡ്രി (61),ഫിൽ ഫോഡൻ (90) എന്നിവരും ലക്ഷ്യംകണ്ടു.
കിരീടപ്പോരാട്ടത്തിൽ വെല്ലുവിളിയുയർത്തിയിരുന്ന ലിവർപൂൾ കഴിഞ്ഞദിവസം ടോട്ടൻഹാമിനോട് സമനിലയിൽ കുരുങ്ങിയതാണ് സിറ്റിക്ക് വ്യക്തമായ മുൻതൂക്കം നൽകിയത്. 35 കളികളിലായി സിറ്റിക്ക് 86 പോയിന്റും ലിവർപൂളിന് 83 പോയിന്റുമാണുള്ളത്. മൂന്ന് റൗണ്ട് പോരാട്ടമാണ് ബാക്കിയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |