തിരുവനന്തപുരം: മലയാള ഭാഷയുടെ ലിപി വിന്യാസത്തെക്കുറിച്ച് ഡോ. സാം ഇബിനേസർ രചിച്ച 'മലയാളവും സാങ്കേതികവിദ്യയും: ചില തിരിച്ചറിവുകൾ' എന്ന പുസ്തകം ഭാഷാ ശാസ്ത്രജ്ഞൻ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു. പ്രൊഫ. എൻ.കൃഷ്ണൻപിള്ള സാംസ്കാരികകേന്ദ്രം സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജ വർമ്മ പുസ്തകം ഏറ്റുവാങ്ങി. കവി തിരുമല ശിവൻകുട്ടി അദ്ധ്യക്ഷനായിരുന്നു. ഡോ. എം. ശ്രീനാഥൻ പുസ്തകം പരിചയപ്പെടുത്തി. റഷ്യൻ സാംസ്കാരിക കേന്ദ്രം ഡയറക്ടർ രതീഷ് സി.നായർ, ഷാനവാസ് പോങ്ങനാട്, ആർ.ബി.ഡി സിൽവ, അനിൽ നെടുങ്ങോട്, ഡോ. സാം ഇബിനേസർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |