SignIn
Kerala Kaumudi Online
Thursday, 16 July 2020 8.05 PM IST

മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് സര്‍വേകള്‍

news

1. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് സര്‍വേകള്‍. എന്‍.ഡി.എ 306 സീറ്റുകളുമായി അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ എക്സിറ്റ് പോള്‍. ന്യൂസ് എക്സിറ്റ്‌പോളില്‍ എന്‍.ഡി.എയ്ക്ക് 298 സീറ്റുകള്‍ നേടുമെന്ന് പ്രവചനം. 296 സീറ്റ് എന്‍.ഡി.എ നേടുമെന്ന് റിപ്പബ്ലിക് ജന്‍ കീ ബാത്ത്. യു.പി.എ 132 സീറ്റ് നേടുമെന്ന് ടൈംസ് നൗ. മറ്റ് കക്ഷികള്‍ 104 സീറ്റുകള്‍
2. കേരളത്തില്‍ യു.ഡി.എഫ് എന്ന് ഇന്ത്യ ടുഡെ എക്സിറ്റ് പോള്‍. എന്‍.ഡി.എ അക്കൗണ്ട് തുറക്കുമെന്നും പ്രവചനം. യു.ഡി.എഫ് 15 മുതല്‍ 16 സീറ്റ് വരെ നേടിയേക്കും. എല്‍.ഡി.എ 3 മുതല്‍ അഞ്ച് വരെ നേടാന്‍ സാധ്യത.
3. 17ാം ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂര്‍ത്തിയായി. അവസനാഘട്ട വോട്ടെടുപ്പില്‍ 60 ശതമാനത്തില്‍ അധികം പോളിംഗ് രേഖപ്പെടുത്തിയതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസി ഉള്‍പ്പടെ 59 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടിയത്. പഞ്ചാബിലും ഉത്തര്‍പ്രദേശിലും 13 സീറ്റുകളിലും, 9 സീറ്റുകള്‍ പശ്ചിമബംഗാളിലും 8 സീറ്റുകള്‍ ബിഹാറിലും മധ്യപ്രദേശിലും 4 സീറ്റുകള്‍ ഹിമാചല്‍ പ്രദേശിലും മൂന്നെണ്ണവും ജാര്‍ഖണ്ഡിലും ചണ്ഡീഗഢില്‍ ഒരു സീറ്റിലുമാണ് അവസനാഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്.
4. അവസാനഘട്ടത്തിലും ബംഗാളിലും സംഘര്‍ഷം രൂക്ഷമാകുന്നു. ബാസിര്‍ഹട്ടില്‍ പോളിംഗ് ബൂത്തിന് നേരെ ബോംബേറുണ്ടായി. തൃണമൂര്‍ കോണ്‍ഗ്രസ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ജാവ്ദപൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ കാര്‍ തകര്‍ത്തു. ബാസില്‍ഹട്ടില്‍ ബൂത്തിന് നേരെ ബോംബേറ്. പലയിടങ്ങളിലും തൃണമൂല്‍ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ പോളിംഗ് ബൂത്തിന് സമീപം തടഞ്ഞതായും കള്ളവോട്ട് ചെയ്തതായും പരാതിയുണ്ട്
5. യു.പിയിലെ ചന്ദൗലിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വോട്ടര്‍മാരുടെ ചൂണ്ടുവിരലില്‍ നിര്‍ബന്ധിച്ച് മഷി പുരട്ടുകയും വോട്ട് ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു എന്ന് സമാജ്വാദി പാര്‍ട്ടിയുടെ പരാതി. ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ കിഴക്കന്‍ യു.പിയില്‍ എസ്.പി ബി.എസ്.പി ആര്‍.എല്‍.ഡി സഖ്യം ഉയര്‍ത്തിയത് കനത്ത വെല്ലുവിളി
6. കള്ളവോട്ടിനെ തുടര്‍ന്ന് റീ പോളിംഗ് നടന്ന 7 ബൂത്തുകളിലെ പോളിംഗ് അവസാനിച്ചു. എല്ലാം ബൂത്തികളിലും 70 ശതമാനത്തില്‍ അധികം പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായാണ് നടന്നത്. റീ പോളിംഗിന് പരമാവധി ആളുകളെ എത്തിക്കാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ ശ്രമിച്ചിരുന്നു.
7. അതിനിടെ, ബൂത്തുകളില്‍ എത്തി വോട്ട് അഭ്യര്‍ത്ഥിച്ചെന്ന ആരോപണങ്ങള്‍ നിഷേധിച്ചു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. താന്‍ ബൂത്തിലെത്തി വോട്ട് ചോദിച്ചെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തും. പുതിയങ്ങാടിയിലെ ബൂത്തില്‍ ടി വി രാജേഷ് കയറിയത് നിയമ വിരുദ്ധമെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോട്ടെ ബൂത്തില്‍ എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചെന്ന ആരോപണം ബഹളത്തിന് ഇടയാക്കിയിരുന്നു.
8. ഇത് സംബന്ധിച്ച് എല്‍.ഡി.എഫ് പരാതി നല്‍കി. അതിനിടെ, കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ റീ പോളിംഗിന് എതിരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ രംഗത്ത് എത്തിയിരുന്നു. ഒന്നോ രണ്ടോ പേരുടെ കള്ള വോട്ടിനു വോട്ടര്‍മാരെ ശിക്ഷിക്കുന്നത് ശരിയല്ല. ഇത് ഭാവിയില്‍ കീഴ്വഴക്കങ്ങള്‍ സൃഷ്ഠിക്കുമെന്നും ജയരാജന്റെ വിമര്‍ശനം.
9. തലശേരിയില്‍ ആക്രമിക്കപ്പെട്ട വടകരയിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍ മൊഴി നല്‍കി. ആക്രമികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് നസീര്‍ പൊലീസിന് മൊഴി നല്‍കി. വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് മൂന്ന് പേര്‍ അടങ്ങുന്ന മുന്‍ പരിചയമില്ലാത്ത സംഘമെന്നും മൊഴി. അപകട നില തരണം ചെയ്ത നസീര്‍ കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നസീറിന് എതിരായ ആക്രമണത്തിന് പിന്നില്‍ സി.പി.എം എന്ന ആരോപണവുമായി ആര്‍.എം.പിയും കോണ്‍ഗ്രസും രംഗത്ത് എത്തി.
10. നസീറിനെതിരായ ആക്രമണം തികച്ചും ഗൗരവതരമെന്ന് കെ.മുരളീധരന്‍. ആക്രമണം നടന്നത് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയരാജന്റെ അറിവോടെ. പി.ജയരാജന് നസീറിനോട് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. നസീറിന് എതിരായ ആക്രമണം സി.പി.എം ഗൂഢലോചനയെന്ന് കെ കെ രമ. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിടണമെന്നും പ്രതികരണം. ആക്രമണത്തില്‍ പങ്കില്ലെന്ന് സി.പി.എം
11. സീറോ മലബാര്‍ സഭയിലെ വ്യാജ രേഖ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കര്‍ദ്ദിനാളിന് എതിരെ ആഭ്യന്തര അന്വേഷണം കൊണ്ടുവരാനാണ് രേഖ ഉണ്ടാക്കിയത് എന്ന് അറസ്റ്റിലായ പ്രതി ആദിത്യന്റെ മൊഴി. പൊലീസ് അന്വേഷണം വരില്ലെന്ന് ഉറപ്പ് കിട്ടി. രേഖ ഉണ്ടാക്കാന്‍ പറഞ്ഞത് കര്‍ദ്ദിനാളിന്റെ മുന്‍ ഓഫീസ് സെക്രട്ടറിയായ വൈദികന്‍. വിഷയം സഭയ്ക്കുള്ളില്‍ ഒതുക്കുമെന്ന് ഉറപ്പ് നല്‍കിയത് ഫാ.ടോണി കല്ലൂക്കാരന്‍
12. പേര് പറഞ്ഞ കമ്പനികളില്‍ ജോലി ചെയ്തിട്ടില്ലെന്നും ആദിത്യന്‍ പൊലീസിന് മൊഴി നല്‍കി. തൃക്കാക്കര മജിസ്‌ട്രേറ്റ് പ്രതിയെ ഈ മാസം 31 വരെ റിമാന്‍സ് ചെയ്തു. ജരേഖ ആദ്യമായി ഇന്റര്‍നെറ്റില്‍ അപ്പ്‌ലോഡ് ചെയ്ത എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് പൊലീസ് രേഖപ്പെടുത്തിയത്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായ വ്യാജരേഖ നിര്‍മിച്ചത് ആദിത്യന്‍ ആണെന്നും തേവരയിലെ കടയില്‍വെച്ചാണ് വ്യാജരേഖ തയ്യാറാക്കിയതെന്നും പൊലീസ് പറയുന്നു. ഇതിന് ഉപയോഗിച്ച കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, EXIT POLL SURVEY, NDA GOVERNMENT
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.