ദിലീപ് -കാവ്യ ദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പമുള്ള താരപുത്രിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യയിൽ പങ്കെടുക്കുന്ന കാവ്യയും അമ്മയും മഹാലക്ഷ്മിയുമാണ് വീഡിയോയിലുള്ളത്. മകൾക്ക് കാവ്യ ചോറ് വാരിക്കൊടുക്കുകയാണ്. തല മൊട്ടയടിച്ചുള്ള താരപുത്രിയാണ് ഏവരുടെയും മനം കവരുന്നത്.
2016 നവംബർ 25നാണ് ദിലീപും കാവ്യയും വിവാഹിതരായത്. 2018 ഒക്ടോബർ 19നാണ് മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിനത്തിൽ ജനിച്ചതുകൊണ്ടാണ് കുട്ടിക്ക് മഹാലക്ഷ്മി എന്ന പേര് നൽകിയതെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |