SignIn
Kerala Kaumudi Online
Friday, 29 March 2024 3.46 PM IST

കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭ് എന്ന് മാറ്റണം; പ്രക്ഷോഭവുമായി മഹാകാൾ മാനവ് സേന

qutub-minar

ന്യൂഡൽഹി: കുത്തബ് മിനാറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകൾ ഡൽഹിയിൽ പ്രക്ഷോഭം നടത്തി. കുത്തബ് മിനാറിന് മുന്നിൽ തന്നെയാണ് പ്രക്ഷോഭം നടത്തിയത്. ഇതിന് വിഷ്ണു സ്തംഭ് എന്ന പേര് നൽകണമെന്നാണ് സംഘടനകളുടെ ആവശ്യം.

മഹാകാൾ മാനവ് സേവ സംഘടനയുടെ പ്രവർത്തകർ പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യങ്ങൾ വിളിക്കുകയും ഹനുമാൻ ചാലിസ ചൊല്ലിയുമാണ് കുത്തബ് മിനാറിൽ പ്രകടനം നടത്തിയത്. ഇവർക്കൊപ്പം മറ്റ് ഹിന്ദു സംഘടനാ പ്രവർത്തകരും അണി ചേർന്നു. സംഭവം വഷളായതിനെ തുടർന്ന് പ്രദേശത്ത് ശക്തമായ തരത്തിൽ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിനൊപ്പം തന്നെ ഡൽഹിയിലെ മുഗൾ ചക്രവർത്തിമാരുടെ പേരിലുള്ള റോഡുകളുടെയും ലെയിനുകളുടെയും പേരുകളും മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

മഹാറാണാ പ്രതാപ്, ഗുരു ഗോവിന്ദ് സിംഗ്, വാൽമീകി മഹർഷി, ജനറൽ ബിപിൻ റാവത്ത് തുടങ്ങിയവരുടെ പേരുകളാണ് ഡൽഹിയിലെ റോഡുകൾക്കും തെരുവുകൾക്കും നൽകേണ്ടതെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

കുത്തബ് മിനാർ സമുച്ചയത്തിലെ പുരാതന ഹിന്ദു ക്ഷേത്രങ്ങൾ പുനർനിർമിക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) കഴിഞ്ഞ മാസംപ്രക്ഷോഭം നടത്തിയിരുന്നു. ക്ഷേത്രങ്ങൾ നിർമിക്കുന്നതിനൊപ്പം ഹിന്ദു ആചാരങ്ങളും പ്രാർത്ഥനകളും പുനരാരംഭിക്കാൻ അനുവദിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, QUTB MINAR, DELHI, HINDU, BJP, VHP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.