കോട്ടയം. മെഡിക്കൽ കോളേജ് പരിസരത്ത് ഇന്നലെ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. എട്ട് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകളിൽനിന്ന് പഴകിയ ചോറ്, എണ്ണ, പൊറോട്ട മാവ് എന്നിവ പിടിച്ചെടുത്തു. ഈ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് സൂപ്പർവൈസർ എം.ആർ.സാനു, ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന ബി.നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജഗൻ ചിത്ത്, സോണി ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഹാേട്ടലുകളിലും മറ്റു ഭക്ഷണശാലകളിലും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെൽത്തി കമ്മിറ്റി ചെയർമാൻ എബി കുന്നേപ്പറമ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |