SignIn
Kerala Kaumudi Online
Saturday, 20 April 2024 9.36 AM IST

അസാനി ചുഴലിക്കാറ്റ് : സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

hjhjhjhj

അമരാവതി : അസാനി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്ര പ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം.ശ്രീലങ്കയുടെ ഗാലെ ദ്വീപ് മേഖലയിൽ നിന്ന് ഉത്ഭവിച്ച കാറ്റിന്റെ നിലവിലെ വേഗത 95 മുതൽ 105 വരെയാണ്. ഇത് 115 കിലോമീറ്റർ വരെയാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടിരിക്കുന്ന കാറ്റ് ,​ ആന്ധ്രാ - ഒഡിഷ തീരങ്ങളെയാണ് കാര്യമായി ബാധിക്കുക. അതേസമയം 24 മണിക്കൂർ കൊണ്ട് ഇതിന്റെ ശക്തികുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. കാറ്റ് തീരം തൊടുന്നതോടെ തീരപ്രദേശങ്ങളിൽ അടുത്ത ദിവസങ്ങളിൽ മഴയുടെ ശക്തി കൂടാൻ സാദ്ധ്യതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.