SignIn
Kerala Kaumudi Online
Friday, 29 March 2024 1.01 PM IST

സൊമാറ്റോ ഓഹരികൾക്ക് എക്കാലത്തെയും താഴ്ന്നവില

zomato

ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനമായ സൊമാറ്റോയുടെ ഓഹരിവില റെക്കാഡ് താഴ്‌ചയിൽ. ഇന്നലെ ഓഹരിവില 7.58 ശതമാനം ഇടിഞ്ഞ് 52.45 രൂപയിലെത്തി. കഴിഞ്ഞ നവംബർ 16ന് ഓഹരിവില എക്കാലത്തെയും ഉയരമായ 169.10 രൂപയിൽ എത്തിയിരുന്നു. തുടർന്ന് ഇതുവരെ ഇടിവ് 70 ശതമാനമാണ്.

കമ്പനിയുടെ വിപണിമൂല്യം 41,288.29 കോടി രൂപയിലേക്കും കൂപ്പുകുത്തി. പ്രാരംഭ ഓഹരി വില്പനക്കാലത്തെ (ഐ.പി.ഒ) നിക്ഷേപക പ്രതീക്ഷികൾക്ക് വിപരീതമായി കമ്പനിയുടെ പ്രവർത്തനഫലം തൃപ്തികരമല്ലാത്തതാണ് തിരിച്ചടിക്കുകാരണം. ഐ.പി.ഒയ്ക്കുശേഷം ഓഹരി വിപണിയിൽ ലിസ്‌റ്റുചെയ്ത വേളയിൽ ഒരുലക്ഷം കോടി രൂപയായിരുന്നു കമ്പനിയുടെ വിപണിമൂല്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ZOMATO, STOCKS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.