ആലപ്പുഴ: എന്റെ കേരളം വാർഷികാഘോഷത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കായുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റ് - റിഹാബ് എക്സ്പ്രസിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ആലപ്പുഴ ബീച്ചിലാണിത് സജ്ജമാക്കിയിട്ടുള്ളത്. വിദഗ് ദ്ധ ഡോക്ടർമാരുടെ സേവനം, ഫിസിയോതെറാപ്പി, കേൾവി പരിശോധന, സ്പീച്ച് തെറാപ്പി, ഒക്കുപേഷനൽ തെറാപ്പി, സഹായ ഉപകരണ നിർണയ പരിശോധന തുടങ്ങിയ സേവനങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
രാവിലെ 10 മുതൽ വൈകുന്നേരം ആറു വരെ പ്രദർശന വേദിയുടെ കവാടത്തിനു സമീപം റിഹാബ് എക്സ്പ്രസിന്റെ സേവനം ലഭ്യമാണ്.
സമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ആണ് റിഹാബ് എക്സ്പ്രസ് ഒരുക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |