കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആയുധങ്ങൾ കൈവശം സൂക്ഷിക്കുന്നതിന് അനുമതി നിർബന്ധമാക്കി. ധനകാര്യ സ്ഥാപനങ്ങൾക്കും മറ്റ് അതീവസുരക്ഷ ആവശ്യമുള്ള സ്ഥാപനങ്ങൾക്കും സ്പോർട്സ് ആവശ്യത്തിനായി ആയുധം ഉപയോഗിക്കുന്നവർക്കും അംഗീകൃത ലൈസൻസ് പ്രകാരമുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അദ്ധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിക്ക് മുമ്പാകെ 16 ന് മുമ്പായി അപേക്ഷ നൽകണം. ഈ വിഭാഗത്തിൽ ഉൾപ്പെടാത്ത എല്ലാ ആയുധ ലൈസൻസികളും ആയുധങ്ങൾ അംഗീകൃത ആർമറികളിലോ പൊലീസ് സ്റ്റേഷനിലോ സറണ്ടർ ചെയ്യണമെന്ന് കളക്ടർ ജാഫർ മാലിക് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |