കൊച്ചി: കേരള ഹൈക്കോടതിയിലെ അഡിഷണൽ ജഡ്‌ജിമാരായ ജസ്റ്റിസ് മുരളീ പുരുഷോത്തമൻ, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ, ജസ്റ്റിസ് കെ. ബാബു, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരെ സ്ഥിരം ജഡ്‌ജിമാരാക്കാനുള്ള ശുപാർശയ്ക്ക് സുപ്രീംകോടതി കൊളീജിയം അംഗീകാരം നൽകി.
2021 ഫെബ്രുവരി 25 നാണ് നാലുപേരും കേരള ഹൈക്കോടതിയിൽ അഡിഷണൽ ജഡ്‌ജിമാരായി ചുമതലയേറ്റത്. ജസ്റ്റിസ് മുരളീ പുരുഷോത്തമനും ജസ്റ്റിസ് എ.എ സിയാദ് റഹ്മാനും അഭിഭാഷക മണ്ഡലത്തിൽനിന്നും ജസ്റ്റിസ് കെ. ബാബു, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവർ സബോർഡിനേറ്റ് ജുഡിഷ്യറിയിൽ നിന്നുമാണ് നിയമിക്കപ്പെട്ടത്.