തിരുവനന്തപുരം: ലൈഫ് പദ്ധതിയുൾപ്പെടെ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ പണം അനുവദിക്കേണ്ട പ്രോജക്ടുകൾ മുൻഗണ അനുസരിച്ച് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ നിർദ്ദേശം നൽകിയെങ്കിലും തദ്ദേശസ്ഥാപനങ്ങളിൽ പലതും അത് പാലിച്ചില്ല. ഇതോടെ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ പ്രോജക്ടുകൾ പുനഃക്രമീകരിക്കാൻ സർക്കാർ ഉത്തരവിറക്കി. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നിർവഹണം ആരംഭിക്കേണ്ട അടിയന്തര പ്രോജക്ടുകൾ ഒന്നാംഘട്ടമായി ഏറ്റെടുക്കുന്നതിന് നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും ചില തദ്ദേശ സ്ഥാപനങ്ങൾക്ക് അത് കഴിയാത്ത സാഹചര്യത്തിലാണ് ഉത്തരവിറക്കിയതെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |