തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലാത്ത 20 ലക്ഷം അഭ്യസ്തവിദ്യർക്ക് അഞ്ചുവർഷത്തിനിടെ തൊഴിൽ ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ നടത്തുന്ന സർവേയുടെ ഭാഗമായി ആദ്യ രണ്ടുദിവസം 17.66 ലക്ഷം പേരുടെ വിവരങ്ങൾ ശേഖരിച്ചു. തദ്ദേശവകുപ്പ് കുടുംബശ്രീ വഴിയാണ് 'എന്റെ തൊഴിൽ എന്റെ അഭിമാനം' എന്ന സർവേ നടത്തുന്നത്. 15,740 വാർഡുകളിലായി 23.8 ലക്ഷം കുടുംബങ്ങൾ സന്ദർശിച്ചു. ഡിജിറ്റൽ യൂണിവേഴ്സിറ്റി രൂപകല്പന ചെയ്ത ജാലകം മൊബൈൽ ആപ്ളിക്കേഷൻ വഴിയാണ് വിവരശേഖരണം. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് കണ്ടെത്തിയ ഒരു ലക്ഷത്തിലേറെ എന്യുമറേറ്റർമാർ വഴിയാണ് സർവേ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |