തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ഡിപ്പോ അടിസ്ഥാനത്തിൽ നടത്തിവന്ന സർവീസുകളെ ക്ലസ്റ്റർ തലത്തിലേക്ക് മാറ്റി പരിഷ്കരിച്ചുകൊണ്ടുള്ള ബസ് സർവീസ് തലസ്ഥാനത്ത് പരീഷണാടിസ്ഥാനത്തിൽ ആരംഭിച്ചു.
ഡിപ്പോ കേന്ദ്രമാക്കിയുള്ള പ്രവർത്തനത്തെ അപേക്ഷിച്ച് ക്ലസ്റ്റർ സംവിധാനം കൂടുതൽ കാര്യക്ഷമാകുമെന്നും വരുമാനം വർദ്ധിക്കുമെന്നുമാണ് മാനേജ്മെന്റ് കണക്കുകൂട്ടൽ.ഓരോ ക്ലസ്റ്ററിനും ഒരു മേധാവിയും രണ്ട് അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർമാരും ഉണ്ടാകും.
ക്ലസ്റ്റർ 1
കേന്ദ്രം- തിരുവനന്തപുരം സെൻട്രൽ. ജില്ലയിലെ വിവിധ ഡിപ്പോകളിലെ എല്ലാ ദീർഘദൂര സൂപ്പർ ക്ലാസ് സർവ്വീസുകളുടെയും അന്തർ സംസ്ഥാന സർവ്വീസുകളുടെയും ഓപ്പറേഷനും മേൽനോട്ടത്തിന്റേയും ചുമതല.
ക്ളസ്റ്റർ 2
കേന്ദ്രം: സിറ്റി ഡിപ്പോ. സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ, സിറ്റി ഫാസ്റ്റ്, സിറ്റി ഓർഡിനറി എന്നിവയ്ക്ക് പുറമെ നഗരത്തിലെ യൂണിറ്റുകളുടെ സർവ്വീസ് ഓപ്പറേഷന്റേയും മേൽ നോട്ടത്തിന്റേയും ചുമതല.
ക്ലസ്റ്റർ 3
കേന്ദ്രം: നെയ്യാറ്റിൻകര. വിഴിഞ്ഞം, പാറശാല, പൂവ്വാർ, നെയ്യാറ്റിൻകര, വെള്ളറട ഡിപ്പോകളിലെ ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി സർവ്വീസുകളുടെ ചുമതല.
ക്ലസ്റ്റർ 4
കേന്ദ്രം: നെടുമങ്ങാട്. കാട്ടാക്കട,വെള്ളനാട്, ആര്യനാട്, നെടുമങ്ങാട്, പാലോട് , വിതുര,ഡിപ്പോകളിലെ
ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി സർവ്വീസുകളുടെ ചുമതല.
ക്ലസ്റ്റർ 5
കേന്ദ്രം: ആറ്റിങ്ങൽ. കിളിമാനൂർ , വെഞ്ഞാറമൂട്, ആറ്റിങ്ങൾ , കണിയാപുരം ഡിപ്പോകളിലെ ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി സർവ്വീസുകളുടെ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |