കൊല്ലം: തൊഴിൽ വകുപ്പിന് കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ഡിപ്ലോമ സിവിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇടക്കാല പ്രായോഗിക പരിശീലനത്തിന് തുടക്കമായി. കൊല്ലം, പന്തളം എൻ.എസ്.എസ് പോളിടെക്നിക്കിലെ വിദ്യാർത്ഥികൾക്കാണ് 14 ദിവസത്തെ പരിശീലനം. അത്യാധുനിക സർവേ ഉപകരണങ്ങൾ പരിചയപ്പെടാനും തൊഴിൽ അവസരങ്ങളെക്കുറിച്ച് മനസിലാക്കാനും പാഠ്യ ശിബിരം ഉപകരിക്കുമെന്ന് ഡയറക്ടർ പ്രൊഫ.ബി.സുനിൽകുമാർ അറിയിച്ചു. പന്തളം എൻ.എസ്.എസ് പോളിടെക്നിക് സിവിൽ വിഭാഗം മേധാവി ആർ.ജയപ്രകാശ്, ഐ.ഐ.ഐ.സി സിവിൽ വിഭാഗം മേധാവി ഡോ.എ.സിനി എന്നിവരാണ് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |