കൊല്ലം: കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് അസംഘടിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് എ.എൽ.ഒ കാർഡ് ലഭിച്ചതും നിലവിൽ ബോർഡിന്റെ അൺ അറ്റാച്ച്ഡ്, അറ്റാച്ച്ഡ് ക്ഷേമപദ്ധതികളിൽ ഉൾപ്പെടാത്തതുമായ എല്ലാ ചുമട്ടുതൊഴിലാളികളും അടിയന്തരമായി അസംഘടിത ക്ഷേമ പദ്ധതിയിൽ അംഗത്വം സ്വീകരിക്കുന്നതിന് ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ഓഫീസുമായി ബന്ധപ്പെടണം. രജിസ്ട്രേഷൻ പൂർത്തിയാക്കി ഇ -ശ്രം കാർഡിന്റെ പകർപ്പ് ഓഫീസിൽ ഹാജരാക്കണമെന്ന് ചെയർമാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |