കൊല്ലം: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീലോടു കൂടിയ സ്കൂട്ടറുകളുടെയും മോട്ടോറൈസ്ഡ് വീൽ ചെയറുകളുടെയും വിതരണം ഇന്ന് രാവിലെ 10ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ
എസ്.എച്ച്. പഞ്ചാപകേശൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം.കെ. ഡാനിയേൽ അദ്ധ്യക്ഷനാകും. വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |