കൊച്ചി: പൂരം നടക്കുന്ന സാഹചര്യത്തിൽ തൃശൂരിലെ ബാറുകളുടെ പ്രവർത്തനം ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ വിലക്കിക്കൊണ്ട് ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. കൂർക്കഞ്ചേരിയിലെ ഹോട്ടൽ പാർക്ക് റെസിഡൻസി, എൽത്തുരുത്ത് കാഞ്ഞാണി റോഡിലെ ഹോട്ടൽ നിയ റീജൻസി തുടങ്ങി 15 ലേറെ ഹോട്ടലുടമകൾ നൽകിയ ഹർജികളിൽ ജസ്റ്റിസ് ടി.ആർ. രവിയാണ് ഇടക്കാല ഉത്തരവ് നൽകിയത്. അതേസമയം ബാറുകളുടെ പ്രവർത്തനത്തെത്തുടർന്ന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ജില്ലാ കളക്ടർക്കും തൃശൂരിലെ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്കും ജില്ലാ പൊലീസ് മേധാവിക്കും നടപടി സ്വീകരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |