SignIn
Kerala Kaumudi Online
Thursday, 25 April 2024 9.55 PM IST

യുവാവിന്റെ മൃതദേഹം നെയ്യാറിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു, പ്രതികൾ പിടിയിൽ

murder

തിരുവനന്തപുരം: നെയ്യാറിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഈ മാസം മൂന്നിനാണ് തിരുവനന്തപുരം റസൽപുരം സ്വദേശിയായ ഷൈജുവിന്റെ മൃതദേഹം നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള കടവിൽ നിന്നും കണ്ടെത്തിയത്. സംഭവത്തിൽ മാരായമുട്ടം സ്വദേശികളായ ഷിജിൻ, മോഹൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷൈജുവിന്റേത് മുങ്ങിമരണമല്ല എന്ന പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലാണ് കൊലപാതക വിവരം പുറത്തെത്തിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് സംഘർഷത്തിലും തുടർന്ന് കൊലപാതകത്തിലേയ്ക്കും നയിച്ചതെന്ന് പ്രതികൾ നെയ്യാറ്റിൻകര പൊലീസിന് മൊഴി നൽകി. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MURDER, DEATH, NEYYAR, YOUNG MAN DEAD
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.