കോട്ടയം: നഴ്സസ് വാരാഘോഷ പരിപാടികളോട് അനുബന്ധിച്ച് നെഹ്റു സ്റ്റേഡിയത്തിൽ ജില്ലയിലെ നഴ്സുമാർക്കും നഴ്സിംഗ് വിദ്യാർത്ഥികൾക്കുമായി കായിക മത്സരങ്ങൾ നടന്നു. വിവിധ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും ആശുപത്രിയിൽ നിന്നും വന്ന മത്സരാർത്ഥികളുടെയും മാർച്ച് പാസ്റ്റിൽ ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ എ.എസ്.ശ്രീദേവി സല്യൂട്ട് സ്വീകരിച്ചു. 51 പോയിന്റ് നേടി കോട്ടയം ഗവ. മെഡിക്കൽ കോളേജ് ഒന്നാം സ്ഥാനവും 38പോയിന്റ് നേടി തിയോപിലോസ് കോളേജ് ഒഫ് നഴ്സിംഗ് കങ്ങഴ രണ്ടാം സ്ഥാനവും 30 പോയിന്റ് നേടി മാർ സ്ലീവാ കോളേജ് ഓഫ് നഴ്സിംഗ് ചേർപ്പുങ്കൽ മൂന്നാം സ്ഥാനവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |