SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.32 AM IST

ജനരോഷം ഭയന്ന് കല്ലിടൽ നിർത്തി.

k-ral

മാടപ്പള്ളി. ജനരോഷം ഭയന്നാണ് ഉപതിരഞ്ഞെടുപ്പു കഴിയുന്നതുവരെ സിൽവർ ലൈനിനു വേണ്ടിയുള്ള മഞ്ഞകുറ്റി ഇടുന്നതു നിറുത്തിവയ്ക്കാൻ സർക്കാർ നിർദേശം നൽകിയതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി പറഞ്ഞു. സിൽവർലൈൻവിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപന്തലിൽ പാറമ്പുഴ, നട്ടാശ്ശേരി പ്രദേശങ്ങളിലെ സമരസമിതി പ്രവർത്തകർ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറയുടെ അദ്ധ്യക്ഷതയിൽ വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, ജോർജുകുട്ടി കൊഴുപ്പക്കളം, ബിപിൻ വർഗീസ്, സാം കോടിക്കളം, പി.ഇ.തോമസ്, മാത്തുക്കുട്ടി ആനിക്കൽ, സുനിൽ തോട്ടയ്ക്കാട്, രത്‌നമ്മ നട്ടാശ്ശേരി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KALLU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.