വിശാഖപട്ടണം: ഓട്ടത്തിനിടെ എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിൻ ബോഗികളുമായി വേർപെട്ടു. വിശാഖപട്ടണത്ത് നിന്നും നിസാമുദ്ദീൻ വരെ പോകുന്ന സമത സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ്(12807) സംഭവം. ബുധനാഴ്ച പുലർച്ചെ ആന്ധ്രയിലെ പാർവതീപുരം ജില്ലയിൽ ഗുച്ചിമി ഗ്രാമത്തിലൂടെ ഓടുമ്പോഴാണ് സംഭവമുണ്ടായത്. ഒരുകിലോമീറ്ററിലധികം ബോഗികൾ മാത്രമായി ഓടിയ ട്രെയിനിലെ യാത്രക്കാർ ഏറെ പരിഭ്രാന്തരായി.
പിന്നീട് കോച്ചുകൾ നിന്നതോടെ റെയിൽവെ അധികൃതരെത്തി ഇതേ എഞ്ചിൻ വീണ്ടും ബന്ധിപ്പിച്ച ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. ഏറെ ആശങ്ക ഉയർത്തിയെങ്കിലും ആർക്കും പരിക്കില്ലെന്നാണ് റെയിൽവെ അധികൃതർ നൽകുന്ന സൂചന. റെയിൽവെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |