തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസിനെ തള്ളി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ. തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി കെ.വി.തോമസ് പ്രചാരണത്തിനിറങ്ങുന്നതിനെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്, പേരുപരാമർശിക്കാതെയായിരുന്നു ചന്ദ്രശേഖരന്റെ മറുപടി. 'കോൺഗ്രസ് നേതൃത്വം തീരുമാനിച്ച് , കൈപ്പത്തി ചിഹ്നത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി മത്സരിക്കുന്നത്. പാർട്ടി നിലപാടിനെ എതിർക്കുന്നയാൾ കോൺഗ്രസുകാരനല്ല.
കഴിഞ്ഞ പൊതുപണിമുടക്കിന് പിന്നാലെ പ്രതിപക്ഷ നേതാവിനെതിരെ കഴക്കൂട്ടത്തും ചങ്ങനാശ്ശേരിയിലും പ്രസംഗിച്ച ഐ.എൻ.ടി.യു.സി നേതാക്കളെ രണ്ടാഴ്ച തൊഴിലിൽ നിന്നു മാറ്റി നിറുത്താൻ തീരുമാനിച്ചെന്നും അദ്ദേഹം അറിയിച്ചു. ഐ.എൻ.ടി.യു.സിയും കെ.പി.സി.സിയും തമ്മിലുള്ള ബന്ധം സുഗമമാക്കാൻ ലെയ്സൺ കമ്മിറ്റി രൂപീകരിക്കുമെന്നും രണ്ട് ഭാഗത്തു നിന്നും മൂന്ന് അംഗങ്ങൾ വീതം കമ്മിറ്റിയിലുണ്ടാവുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |