SignIn
Kerala Kaumudi Online
Thursday, 25 April 2024 5.50 AM IST

ദേശീയ അവാർഡ് കേരളാ ബാങ്കിന് ലഭിച്ച അംഗീകാരം: മന്ത്രി വാസവൻ

df

കൊച്ചി: കേരളാ ബാങ്കിന്റെ പ്രവർത്തനമികവിനുള്ള അംഗീകാരമാണ് ബാങ്കിന് ലഭിച്ച ദേശീയ അവാർഡെന്ന് മന്ത്രി വി എൻ.വാസവൻ പറഞ്ഞു. സഹകരണവകുപ്പ് മന്ത്രിയായി അധികാരം ഏറ്റതിന്റെ ഒരു വർഷം പൂർത്തിയാക്കുമ്പോൾ സഹകരണമേഖലയുടെ, പ്രത്യേകിച്ച് കേരളാ ബാങ്കിന്റെ പ്രവർത്തനങ്ങളിൽ അഭിമാനകരമായ നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സഹകരണമേഖലയുടെ അപെക്സ് ഫെഡറേഷനായ നാഷണൽ ഫെഡറേഷൻ ഒഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പെടുത്തിയ ദേശീയ അവാർഡ് കേരളാ ബാങ്കിന് ലഭിച്ചതിന്റെ ഭാഗമായി ജീവനക്കാരെ അഭിനന്ദനം അറിയിക്കുകയായിരുന്നു മന്ത്രി. കേരളാ ബാങ്കിലെ 5,000ലധികം ജീവനക്കാരെ ഓൺലൈനായി അഭിസംബോധന ചെയ്ത് സംസാരിച്ച ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, ബാങ്ക് എക്സിക്യൂട്ടീവ് ഓഫീസർ .പി.എസ്.രാജൻ എന്നിവർ സംബന്ധിച്ചു.

തിരഞ്ഞെടുത്ത ഭരണസമിതിയുടെ മേൽനോട്ടത്തിലുള്ള വിജയകരമായ പ്രവർത്തനം, ബാങ്കിംഗ് സേവനങ്ങൾ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ കൈവരിച്ച വിജയം, മികച്ച റിക്കവറി പ്രവർത്തനങ്ങൾ, സാമ്പത്തിക സാക്ഷരതാ രംഗത്തുണ്ടായ മുന്നേറ്റം തുടങ്ങി വിവിധ മേഖലയിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് മികച്ച സംസ്ഥാന സഹകരണ ബാങ്കിനുള്ള ദേശീയ അവാർഡ് കേരളാബാങ്കിന് ലഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.