SignIn
Kerala Kaumudi Online
Thursday, 25 April 2024 11.35 AM IST

ഇന്നലെ 190 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ പരിശോധന

food-inspection

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' കാമ്പെയിനിന്റെ ഭാഗമായി ഇന്നലെ 190 പരിശോധനകൾ നടത്തിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 16 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 59 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 20 കിലോഗ്രാം മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. കഴിഞ്ഞ 10 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2373 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 217 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 776 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
ജ്യൂസ് കടകളിലും പരിശോധന ആരംഭിച്ചു. 199 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 4 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 27 കടകൾക്ക് നോട്ടീസ് നൽകി. 88 പാൽ പായ്ക്കറ്റുകൾ, 16 കിലോഗ്രാം പഴങ്ങൾ, 5 കിലോഗ്രാം ഈന്തപ്പഴം, 12 കുപ്പി തേൻ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD INSPECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.