പൂച്ചാക്കൽ: അഖിലേന്ത്യാ കിസാൻ സഭ അരൂർ ഈസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ പൂച്ചാക്കൽ പോസ്റ്റോഫീസിന് മുന്നിൽ കർഷകർ പ്രതിഷേധ ധർണ നടത്തി. മണ്ഡലം സെക്രട്ടറി കെ.സോമൻ പിള്ള ഉദ്ഘാടനം ചെയ്തു. കർഷക സമരത്തിലെ ഒത്തുതീർപ്പു വ്യവസ്ഥകൾ കേന്ദ്ര ഗവൺമെന്റ് പാലിക്കാത്തതിലും , രാസവളം, പാചകവാതകം, ഇന്ധന വില എന്നിവയുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ചുമായിരുന്നു സമരം. . മണ്ഡലം പ്രസിഡന്റ് കെ.ബാബുലാൽ അദ്ധ്യക്ഷത വഹിച്ചു. വിജയൻ പിള്ള സ്വാഗതം പറഞ്ഞു. അഡ്വ: ഡി.സുരേഷ് ബാബു, എം.എൻ . ജയകരൻ ,കെ. സുഭദ്രാമ്മ, തോമസ് കോട്ടുരാൻ, കെ.പി. വിശ്വംഭരൻ, ഷാജി കടിയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |