ലക്നൗ: സർക്കാർ ഉത്തരവുകൾ നിരന്തരം അവഗണിച്ചതിനും വകുപ്പുതല ജോലികളിൽ തീരെ താൽപര്യം കാണിക്കാത്തതിനും പൊലീസ് മേധാവിയെ നീക്കി യോഗി സർക്കാർ. ഉത്തർ പ്രദേശ് ഡിജിപിയായ മുകുൾ ഗോയലിനെ നീക്കിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. പൊതുസുരക്ഷാ ചുമതലയുളള ഡിജിയായി മുകുൾ ഗോയലിനെ മാറ്റി നിയമിച്ചു.
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഗോയൽ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. 2021 ജൂലായിലാണ് സംസ്ഥാനത്തെ പൊലീസ് മേധാവിയായത്. 2003ൽ ധീരതയ്ക്കുളള പൊലീസ് മെഡൽ നേടിയയാളാണ് മുകുൾ ഗോയൽ. വാരണാസി, ഗോരഖ്പൂർ, മീററ്റ്, ഹത്രാസ്, അസംഗഡ് ഉൾപ്പടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉന്നതപദവികൾ വഹിച്ചയാളാണ്. ദേശിയ ദുരന്തനിവാരണ സേനയിലും ഇന്തോ-ടിബറ്റൻ പൊലീസിലും ജോലിനോക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |